രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയിലെത്തുന്ന പ്രവണത വര്‍ധിക്കുന്നു: അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളില്‍ ഇത്തരം ഹര്‍ജികള്‍ വര്‍ധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങള്‍ ഉയര്‍ത്തുന്ന ഹര്‍ജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹര്‍ജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരില്‍ കേരളം Read More …

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘനം: തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കുടുംബംശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് Read More …

ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനി ലന്‍ഡനില്‍ ട്രകിടിച്ച്‌ മരിച്ചു

ലന്‍ഡന്‍: ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ലന്‍ഡനില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പി എച് ഡിക്ക് ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ചെയ്സ്ഥ കോചര്‍ (33) ആണ് ട്രകിടിച്ച്‌ മരിച്ചത്.ഗുരുതരമായി പരുക്കേറ്റ കോച്ചര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവ് പ്രശാന്ത് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴാണ് കോച്ചറിന്റെ സൈകിളില്‍ ചവര്‍ നീക്കുന്ന ട്രക് വന്നിടിച്ചത്. മാര്‍ച് 19ന് രാത്രി Read More …

റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയത് 170 കോടി രൂപ; പ്രതിരോധത്തിലായി കെ സുരേന്ദ്രനും

ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി റോബര്‍ട്ട് വധ്രയില്‍ നിന്ന് ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 170 കോടി രൂപ വാങ്ങിയത് കേരളത്തിലും ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ എത്തുമ്ബോള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ വധ്രയില്‍ നിന്ന് പണം വാങ്ങിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തിന് Read More …

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കണം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി Read More …

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു

വയനാട് : വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു.അഗ്‌നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. Read More …

ജസ്‌നയുടെ തിരോധാന കേസ് ; തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ അച്ഛന്റെ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും

പത്തനംതിട്ട: ജസ്‌നയുടെ തിരോധാന കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ അച്ഛന്റെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. കോടതി സിബിഐയ്ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി ഇന്നവസാനിക്കും. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹര്‍ജിയിലെ Read More …

രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു.കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്.മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ Read More …