ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കും

ന്യുദല്‍ഹി-ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതടക്കമുള്ള വാഗ്്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് ന്യായ് പത്ര് എന്ന പേരില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്.രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രതിരോധ സേനയിലേക്കുള്ള അഗ്്‌നിപഥ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കുമെന്നും പത്രികയില്‍ പറയുന്നു.ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ,സോണിയാ ഗാന്ധി,രാഹുല്‍ഗാന്ധി,പി.ചിദംബരം,കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് പത്രികയുടെ പ്രകാശനം നിര്‍വ്വഹിച്ചത്.രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍,ക്ഷേമം,സമ്പത്ത് എന്നീ മൂന്നു കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകടന പത്രിക.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പഠന രംഗത്തും തൊഴില്‍ രംഗത്തും പത്തു ശതമാനം സംവരണം ഉറപ്പു നല്‍കുന്നു.നഗരങ്ങളിലെ ജനങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ക്ക് വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *