പീഡനക്കേസില്‍ അമ്പതുകാരന്
അഞ്ചുവര്‍ഷം തടവ് ശിക്ഷ

പെരിന്തല്‍മണ്ണ:പത്തുവയസുകാരിയെ പീഡിപ്പിച്ച 50 കാരന് അഞ്ചുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാതായിക്കര മണ്ണിങ്ങത്തൊടി മൊയ്തുട്ടിയെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.2018 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടിലേക്കു പോകുന്നതിനിടയിലാണ് സംഭവം.പെരിന്തല്‍മണ്ണ പോലീസ് Read More …

നാരീശാക്തീകരണത്തിന് രാഷ്ട്രസംഭാവനയാണ് ശാന്തിഗിരി ലഫ്.ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന

ന്യൂഡല്‍ഹി: രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ വികസനകാഴ്ച്ചപ്പാടിനൊപ്പംചേര്‍ന്നുകൊണ്ട് നിരവധി യുവാക്കള്‍ക്ക് സ്‌ക്കില്‍ ഡവലപ്‌മെന്റ് വികാസ പ്രവര്‍ത്തനത്തിലടെ പുതിയ ജീവിതപാത ഒരുക്കാനും ശാന്തിഗിരി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സാകേതില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി Read More …

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കതിരെ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്. അസാമാന്യമായ ടീം വര്‍ക്കും കഠിനാധ്വാനവുമാണ് ഇന്ത്യൻ താരങ്ങള്‍ കാഴ്ചവെച്ചതെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് വാങ്കഡെയില്‍ ഇന്ത്യ നേടിയത്.ഏഴ് ജയത്തോടെ 2023 ലോകകപ്പില്‍ ആദ്യം സെമിയില്‍ പ്രവേശിക്കുന്ന Read More …

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ ഈ കേസ് Read More …

അയല്‍വാസികളും ബന്ധുക്കളും തമ്മില്‍ തര്‍ക്കം; തൃശൂരില്‍ യുവാവിന് വെട്ടേറ്റു

തൃശൂര്‍ ചേലക്കര പാഞ്ഞാളില്‍ യുവാവിന് വെട്ടേറ്റു. പാഞ്ഞാള്‍ കുറുപ്പം തൊടി കോളനി നിവാസിയായ സുമേഷിനാണ് വെട്ടേറ്റത്. അയല്‍വാസികളും ബന്ധുക്കളുമായ രണ്ടുപേര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോളനിയിലെ തന്നെ താമസക്കാരനായ രവി എന്നയാളാണ് സുമേഷിനെ വീട്ടിലെത്തി വെട്ടി പരിക്കേല്പിച്ചത്. നെറ്റിയിലും കൈയ്ക്കും വെട്ടേറ്റ സുമേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയ Read More …

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും; ഇറാന്‍ വിദേശകാര്യ മന്ത്രി

തെഹ്‌റാന്‍: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയ പറഞ്ഞു. ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇന്നലെ മാത്രം 55 Read More …

നടി ഗൗതമി ബിജെപി വിട്ടു.

പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു.തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. ‘ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണയില്ല. എന്നാല്‍, അവരില്‍ പലരും എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സമ്പാദ്യം കവര്‍ന്നെടുക്കയും ചെയ്ത വ്യക്തിയെ സജീവമായി Read More …

താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് അഴിക്കല്‍ ശ്രമകരം.

താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് അഴിക്കൽ ശ്രമകരം.ഇന്നലെ തുടങ്ങിയ ​ഗതാ​ഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്.വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി വ്യക്തമാക്കി.അവധി ദിനങ്ങളായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ​ഗതാ​ഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്.ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നാണ് Read More …