ബെഞ്ച് മാറ്റ വിവാദം വീണ്ടും; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ബെഞ്ച് മാറ്റ വിവാദം വീണ്ടും. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ ജാമ്യഹരജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയുള്ള ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്കു മാറ്റിയതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച രാവിലെ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. Read More …

ശബരിമലയില്‍ ഒരു ഷിഫ്റ്റില്‍ 1132 പോലീസുകാര്‍; മുഖ്യമന്ത്രി പറഞ്ഞ 16,118 ഒരു സീസണിലെ കണക്ക്

ശബരിമല: മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവില്‍ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങള്‍ക്കുമായി മൂന്നിടത്തുമായുള്ളത്.മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മകരവിളക്കുവരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്.ശബരിമല: മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, Read More …

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; ലളിത് ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി.പാര്‍ലമെന്റിനു പുറത്ത് Read More …

ഡോ.ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് റിപ്പോര്‍ട്ട് നല്‍കും.ജസ്റ്റിസ് അനു ശിവരാമൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ Read More …

കാഷ്യു ബോര്‍ഡിന് 25 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക് സഹായമായി കേരള കാഷ്യു ബോര്‍ഡിന് 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെൻഡര്‍ നടപടി ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചത്. ബോര്‍ഡ് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സംസ്കരണ ഫാക്ടറികള്‍ക്കാണ് ലഭ്യമാക്കുന്നത്. ഈ വര്‍ഷം ബോര്‍ഡ് വഴി Read More …

മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച്‌ മരിച്ചു

ബെയ്ജിങ്: ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച്‌ മരിച്ചു. കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്. പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്‌സ്റ്റൈല്‍സ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. തിങ്കളാഴ്ച Read More …

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ Read More …

മലപ്പുറം മഞ്ചേരി പുല്ലാരയിൽ ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍.

പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.