കരിപ്പൂര് സ്വര്ണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്ഡന്റിന് സസ്പെന്ഷന്
മലപ്പുറം: കരിപ്പൂരിലെ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്ഡന്റ് നവീനിനെ സസ്പെന്ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളത്തിലെ സ്വര്ണക്കടത്ത് ഏകോപിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ബുധനാഴ്ച പൊലീസ് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സസ്പെന്ഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത്. കരിപ്പൂര് വിമാനത്താവളത്തിലെ ഏറ്റവും ഉയര്ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് നവീന്. Read More …
