അയോഗ്യതാനോട്ടിസ്: മഹാരാഷ്ട്രയിലെ വിമത ശിവസേന എംഎല്എമാര്ക്ക് മറുപടി നല്കാന് സമയം നീട്ടി നല്കി സുപ്രിംകോടതി
മുംബൈ: ശിവസേന വിമതര്ക്ക് ആശ്വാസ നടപടിയുമായി സുപ്രിംകോടതി. ഡെപ്യൂട്ടി സ്പീക്കര് നല്കിയ അയോഗ്യതാനോട്ടിസില് മറുപടി നല്കാന് ജൂലൈ 12 വരെ സമയം അനുവദിച്ചു. അതോടൊപ്പം അവിശ്വാസപ്രമേയത്തിന് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ട് സര്ക്കാര് നല്കിയ ഹരജി നിരസിച്ചു. ഡെപ്യൂട്ടി സ്പീക്കര് നരഹരി സിര്വാള് കഴിഞ്ഞയാഴ്ചയാണ് ഏകനാഥ് ഷിന്ഡെയ്ക്കും മറ്റ് 15 വിമത എംഎല്എമാര്ക്കും അയോഗ്യതാ നോട്ടിസ് നല്കിയത്. Read More …
