‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ Read More …

നിയമസഭയിലെ മാധ്യമവിലക്ക് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതിനാല്‍; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങള്‍ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സിപിഎമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നത്. കൊവിഡ് Read More …

നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍ എംബി രാജേഷ്. സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതി. സഭയില്‍ മാധ്യമവിലക്കെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. “സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ടതില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം Read More …

‘ഗുണം ചെയ്യുന്നതാര്‍ക്കെന്ന് ഈ പുലഭ്യം പറയുന്ന കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം’; കുടുംബത്തിനെതിരായ അധിക്ഷേപത്തില്‍ കെ വി തോമസ്

രാഷ്ട്രീയ അഭിപ്രായങ്ങള്‍ മ്ലേച്ഛമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നത് ലജ്ജാകരവും ദുഃഖകരവുമാണെന്ന് കെവി തോമസ്. കഠിനാധ്വാനവും, കഴിവും കൊണ്ടാണ് തനിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ അസൂയയും, ഭയപ്പാടുള്ള ചില കോണ്‍ഗ്രസുകാരാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള സഭ്യവര്‍ഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ട് തനിക്ക് അറിയാമെന്നും കെവി തോമസ് വ്യക്തമാക്കി. കെവി തോമസ് പറഞ്ഞത്: ‘കളിനറി’ കോഴ്‌സ് പാസായതിനുശേഷം ദുബായ് Read More …

യുവതിയുടെ സ്തനവും നാവും മുറിച്ചു, സ്വകാര്യഭാഗത്തിലൂടെ ഗര്‍ഭപാത്രം പുറത്തെടുത്തു’; മന്ത്രവാദത്തിന്റെ പേരില്‍ 26കാരിയെ ബലിയറുത്തതായി ആരോപണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. പിന്നീട് മൃതദേഹം കത്തിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍വാ നഗരത്തിലെ വാര്‍ഡ് നമ്ബര്‍ ആറിലെ ഒറോണ്‍ തോലയില്‍ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ Read More …

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു

മലപ്പുറം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയതോടെ ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി നടന്ന നീന്തല്‍ പ്രാവീണ്യ പരിശോധന തടസ്സപ്പെട്ടു. ആയിരത്തിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഓരോ കേന്ദ്രങ്ങളിലേക്കും എത്തിയത്. ഇതില്‍ നാലില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്കും പോലും നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. തിക്കും തിരക്കും കാരണം പലപ്പോഴും നിയന്ത്രണം വിട്ടു. Read More …

കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റില്‍ എത്തിയ ഒരു യുവതി കൂടി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.

വിജയ് ബാബു രാജിവയ്ക്കണം, ഇടവേള ബാബു മാപ്പ് പറയണം- ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും സംഘടന മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.