പ്ര​ഥ​മ മ​ഠ​ത്തി​ല്‍ മു​സ്ത​ഫ പു​ര​സ്‌​കാ​രം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.പിക്ക്​

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വും കെ.​എം.​സി.​സി. സ്ഥാ​പ​ക നേ​താ​വു​മാ​യ മ​ഠ​ത്തി​ല്‍ മു​സ്ത​ഫയുടെ പേ​രി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച മി​ക​ച്ച പൊ​തു പ്ര​വ​ര്‍ത്ത​ക​നു​ള്ള അ​വാ​ര്‍ഡ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.പിക്ക്. ജൂ​ണ്‍ 26ന് ​രാ​ത്രി 7.30ന് ​അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ​നടക്കുന്ന ചടങ്ങില്‍ അ​വാ​ര്‍ഡ് സ​മ​ര്‍പ്പി​ക്കും. 50,000രൂ​പ​യും Read More …

സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിലെ ആക്രമണം: കെ. മുരളീധരന്‍

സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായതെന്ന് കെ. മുരളീധരന്‍ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമെന്നും വയനാട്ടിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും അവര്‍ ബിജെപിയെ സന്തോഷിപ്പിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ Read More …

പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. അടൂര്‍ ഏനാത്ത് സ്വദേശി പാത്തു മുത്തുവാണ് മരിച്ചത്. പുലര്‍ച്ചെ 5.45 ന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചയ്ക്ക് നടക്കാനിറങ്ങുന്നതും ചായക്കടയിലെത്തി ചായകുടിക്കുന്നതും പാത്തുമുത്തുവിന് പതിവായിരുന്നു. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമായി പ്രദേശത്തെ ലൈന്‍ കമ്ബി പൊട്ടി റോഡില്‍ വീണ് കിടന്നതാണ് അപകടത്തിലേക്ക് നയിച്ചത്. Read More …

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: നിര്‍ദേശമോ അനുവാദമോ ഇല്ലാതെയെന്ന് വി പി സാനു

തിരുവനന്തപുരം : കൃത്യമായ നിര്‍ദേശമോ മേല്‍കമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ച്‌ നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെന്ന് ദേശീയ അധ്യക്ഷന്‍ വി പി സാനു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും Read More …

പരിസ്ഥിതിലോല മേഖല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് അവലോകന യോഗം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 30ന് അവലോകന യോഗം ചേരും. വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ യോഗത്തില്‍ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. Read More …

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ രാജിവച്ചു; പകരം ചുമതല രാജേഷ് എം മേനോന്

കൊച്ചി: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് രാജിക്കത്ത് കൈമാറിയത്. പകരം ചുമതല രാജേഷ് എം മേനോനാണ്. സി രാജേന്ദ്രനെ മാറ്റണമെന്ന് നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും 11-ാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. Read More …

‘ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ മോദിയെ കരിവാരിത്തേക്കാന്‍ ഗൂഢാലോചന നടന്നു’: മോദിയെ പ്രശംസിച്ച്‌ അമിത് ഷാ

ദില്ലി : ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റാരോപണങ്ങള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ച്‌ വയ്ക്കാനില്ലെന്നും Read More …

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; വീഴ്ച സമ്മതിച്ച്‌ കെ എന്‍ എ ഖാദര്‍

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച്‌ കെ എന്‍ എ ഖാദര്‍. മുസ്ലീം ലീഗ് നേതൃത്വത്തിന് കെ എന്‍ എ ഖാദര്‍ വിശദീകരണം നല്‍കി. കെ എന്‍ എ ഖാദറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. ഉടന്‍ ചേരുന്ന ലീഗ് നേതൃയോഗത്തില്‍ തീരുമാനം ഉണ്ടാകും. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും Read More …