അനിത പുല്ലയില്‍ രണ്ട്​ ദിവസവുമെത്തി; സഭാഹാളില്‍ കടന്നില്ലെന്ന് ചീഫ്​ മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട്​

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്​ കേസിലെ ഇടനിലക്കാരിയെന്ന്​ ആരോപണം ഉയര്‍ന്ന അനിത പുല്ലയില്‍ രണ്ടു​ ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില്‍ എത്തിയിരുന്നതായി ചീഫ്​ മാര്‍ഷല്‍ സ്​പീക്കര്‍ക്ക്​ റിപ്പോര്‍ട്ട്​ നല്‍കി. റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ എം.ബി. രാജേഷ്​ വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയ​ന്ത്രണങ്ങളും ലംഘിച്ച്‌​​ അനിത പുല്ലയില്‍ നിയമസഭയില്‍ കടന്നത്​ ഗുരുതര വീഴ്ചയാണെന്നാണ്​ Read More …

യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്; കാശ് ഇനിയും കൊടുത്തിട്ടില്ലെന്ന് പി.പി.ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും പി.പി. ദിവ്യ ഫേസ്ബുക്കിലൂടെ Read More …

ബഫര്‍ സോണ്‍: ‘കേരളത്തെ ദോഷകരമായി ബാധിക്കും’; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ Read More …

വിമാനത്തിലെ പ്രതിഷേധം; ഹെെക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹെെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്,ആര്‍.കെ. നവീന്‍ എന്നിവര്‍ക്ക് ജാമ്യവും കൂടാതെ പോലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ഹെെക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്.കള്ളക്കേസ് എടുത്ത് യുവാക്കളെ Read More …

ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. തിരുവനന്തപുരത്ത് നിയമസഭാ മുന്‍ സാമാജികര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പാര്‍ലമെന്റ് അനുഭവങ്ങള്‍ സ്പീക്കര്‍ ഓര്‍ത്തെടുത്തത്. ഞാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് ജയിച്ചുപോയപ്പോള്‍ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു Read More …

ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് എം.എം. മണി

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി എം.എല്‍.എ. പി.കെ. ബഷീര്‍ എം.എല്‍.എയെ നേരിട്ടു കാണുമ്ബോള്‍ പരാമര്‍ശത്തെ കുറിച്ച്‌ ചോദിക്കുമെന്നും എം.എം. മണി പറഞ്ഞു. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ Read More …

കോഴിക്കോട് നടുവട്ടത്ത് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ Read More …

സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്ബില്‍ മുസ്തഫ(59) ആണ് അറസ്റ്റിലായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കളായ ഹാന്‍സും കഞ്ചാവും ബീഡിയും നല്‍കി സൗഹൃദമുണ്ടാക്കും. തുടര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കും. ഇതാണ് പതിവ്. ആദ്യം കുട്ടികള്‍ക്ക് സൗജന്യമായി ലഹരി വസ്തുക്കളായ ഹാന്‍സ്, കഞ്ചാവ് ബീഡി Read More …