സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം.

ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷക്കലിയും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളും മത്സ്യ തൊഴിലാളികളെ കുറച്ചൊന്നുമല്ല വലച്ചത്. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്തം; ഹൈക്കോടതി

കൊച്ചി: ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് കേരള ഹൈക്കോടതി. ക്ഷേത്രങ്ങളിലോ മറ്റ് പരിപാടികളിലോ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാരും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2008ല്‍ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ‘ബാസ്റ്റിന്‍ വിനയശങ്കര്‍’ എന്ന ആനയുടെ അക്രമണത്തില്‍ Read More …

സംസ്ഥാനത്ത് സ്വർണവില 73000 കടന്നു

ഒരിടവേളക്ക് ശേഷം വർധിച്ചു കൊണ്ടിരുന്ന കേരളത്തിലെ സ്വർണവില, ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് 73000 രൂപക്ക് മുകളിൽ. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോൾ മുകളിലേക്ക് പാഞ്ഞത്. ഇന്നലെ പവന് 72,720 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 73,040 രൂപയായിട്ടുണ്ട്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് Read More …

ദേശീയപാതയിലെ അപാകതകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം പി.എ.സിക്കുണ്ട്: വി ഡി സതീഷന്‍

കൊച്ചി: ദേശീപാതയിലെ അപാകതകള്‍ അന്വേഷിക്കാനുള്ള അധികാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കുണ്ട്. 150 സ്ഥലങ്ങളില്‍ അധികം വിള്ളലും വ്യാപകമായ നാശവും നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കേടിക്കണക്കിന് രൂപയുടെ അഴിമതിയുമുണ്ട്. അഴിമതിയെയും എന്‍ജിനീയറിംഗ് പിഴവുകളെയും കുറിച്ച് പഠിക്കാനുള്ള അധികാരം കെ.സി വേണുഗോപാല്‍ ചെയര്‍മാനായ പി.എ.സിക്കുണ്ട്. അവര്‍ അത് അന്വേഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നം? Read More …

ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികള്‍ക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈകോടതി.

പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈകോടതിയുടെ നിർദേശം. കേസിലെ ആറ് പ്രതികളെയും നിലവില്‍ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. വിദ്യാർഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഹൈകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് നടപടി. പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി Read More …

സ്വര്‍ണവില ഇന്നും ഉയര്‍ന്നു; പവന് കൂടിയത് 80 രൂപ

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 80 രൂപയാണ് ഉയര്‍ന്നിട്ടുള്ളത്. എങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് പവന്‍ വില. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിച്ചതാണ് കേരളത്തിലും വില കൂടാന്‍ കാരണം. എന്നാല്‍ ഡോളര്‍ അല്‍പ്പം കരുത്ത് കാട്ടിയതോടെ സ്വര്‍ണവില ഇടിഞ്ഞെങ്കിലും വീണ്ടും ഔണ്‍സ് നിരക്ക് ഉയരുകയാണ്. ഡോളര്‍ നിരക്ക് ഉയര്‍ന്നതോടെ രൂപയുടെ Read More …

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം, ഇറക്കിവിടാനാകില്ല: ഹൈക്കോടതി

കൊച്ചി:: ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കേരള ഹൈക്കോടതി. ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്. 2009 Read More …

സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതേസമയം, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. Read More …