സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറി

പറവൂർ റോഡിൽ കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണ് കൊച്ചിയിലേക്ക് മാറിയത്. സ്വർണക്കടത്ത് കേസിൽ ഇ ഡി സ്വപ്നയെ തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. കൂടാതെ പാലക്കാട് നിന്നുള്ള തുടർച്ചയായ യാത്ര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതും സ്വപ്നയുടെ കൊച്ചിയിലേക്കുള്ള മാറ്റത്തിന് പിന്നിലുണ്ട്.

ഇനി സി ബി ഐ ഓഫിസിലെത്തി ഒപ്പിടണ്ട; അഭയ കേസില്‍ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഗാന്ധി നഗറായതിനാല്‍ Read More …

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്‍. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്‍. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച്‌ സാമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഡ്വ. ആര്‍. Read More …

മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപം: പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ കെ ശൈലജ

കൊച്ചി: കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിന്‍്റെ പൊതു സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. പി സി ജോര്‍ജ്ജിന്‍്റെ പ്രതികരണം തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് Read More …

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം 5, Read More …

നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു

നടിയെ ബലാത്സംഗംചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഇവിടെ വച്ച് വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പൊലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ അടുത്തദിവസം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഈ ഘട്ടത്തില്‍ Read More …

സമരം തുടര്‍ന്നാല്‍ നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ സ്ഥിരമായി ശമ്ബളം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു. തെറ്റായി പെരുമാറിയാല്‍ സിഎംഡിയെ തല്‍സ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ധര്‍ണയുമായി മുന്നോട്ട് Read More …

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയെ നിയോഗിച്ച്‌ ഹൈക്കോടതി

കൊച്ചി: സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നറിഞ്ഞെന്നും അതിനാല്‍ത്തന്നെ മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ Read More …