ശുഭാംശുവും സംഘവും ഭൂമിയില്‍.

ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുക. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂണ്‍ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം Read More …

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വച്ചു. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് തീരുമാനം. ദയാധനം സ്വീകരിക്കാന്‍ തലാലിന്‍റെ കുടുംബം തയ്യാറായെന്നാണ് സൂചനകള്‍. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.  പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ Read More …

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച Read More …

സ്‌കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂ‌ളുകളിലെ പാദപൂജയെയും ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. Read More …

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നു. അഴിമതി ആരോപണത്തില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കില്‍ അനർട്ടിൻ്റെ ഇടപാടുകളില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ Read More …

സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

സംഘടനയുടെ നിരോധനം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന്‌ വീണ്ടും നിരോധനം നീട്ടിയത്‌ ശരിയല്ലന്ന്‌ കാട്ടി സിമിയിൽ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാൾ സമർപ്പിച്ച ഹർജിയാണ്‌ ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ്‌ മേത്ത എന്നിവർ തള്ളിയത്‌. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടിയ ജുഡീഷ്യൽ Read More …

സ്‌കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

38 വെള്ളിയാഴ്‌ചകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 198 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങളായി Read More …

വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ

ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. നിലവിലെ വിവാദങ്ങളിൽ മന്ത്രിയുടെ രാജി വയ്ക്കേണ്ടതില്ലായെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം മന്ത്രിയുടെ Read More …