ട്യൂഷൻ സെൻ്ററുകളുടെ എണ്ണം കുറയ്ക്കും ; മന്ത്രി

സംസ്ഥാനത്തെ ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് തീരുമാനം. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലടക്കം നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് പിന്നാലെ ട്യൂഷൻ സെൻ്ററുകളിൽ കൂടി പോകുന്ന കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. Read More …

പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്

എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ Read More …

തായ്‌ലൻഡില്‍ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

തുടർന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ 379 എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയ വിമാനത്തില്‍ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിർന്ന ഉദ്യോഗസ്ഥർ Read More …

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. മിഥുനമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചു മണിക്കാണ് നട തുറക്കുന്നത്. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, Read More …

ആശാ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നില്‍ കണ്ണ് തുറക്കുന്നു: കെ.സി വേണുഗോപാല്‍ എം.പി

നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സര്‍ക്കാരിനെതിരെ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ Read More …

മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും; അനുബന്ധ കലാപരിപാടികളും അരങ്ങേറുംനിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജൂൺ 13, 14, 15 തീയതികളിൽ വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. അതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുബന്ധ കലാപരിപാടികളും നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ:ജൂൺ 13, വെള്ളിയാഴ്ച:വൈകുന്നേരം 4 Read More …

വിമാനാപകടത്തെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി എം. പി. യുടെ പരിപാടികള്‍ ഞായറാഴ്ചയി ലേക്ക് മാറ്റി

ഗുജറാത്ത് അഹമദാബാദില്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് 13.6.2025 ന് മലപ്പുറം ജില്ലയില്‍ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധി എം. പി. യുടെ പരിപാടികള്‍ 15.6.2025 ഞായറാഴ്ചയി ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അല്‍പ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതാണ്.

eകഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം;രമേശ് ചെന്നിത്തല

മലപ്പുറം: ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് മുന്‍ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികളെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.നേരത്തെ ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടര്‍ കരാര്‍ പാലിക്കുന്നില്ല. Read More …