ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ചെല്ലപ്പനെ(60)യാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെയ്മറില്ലാത്ത ബ്രസീല്‍; തന്ത്രങ്ങള്‍ പയറ്റാന്‍ ടീം

കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങള്‍ പയറ്റി വിജയം നിലനിര്‍ത്താനുള്ള യത്നത്തിലാണ് ബ്രസീല്‍ ടീം. ടീമിന്റെ ഗെയിംപ്ലാനിലും തന്ത്രങ്ങളിലും പരിശീലകന്‍ വരുത്തുന്ന മാറ്റത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയുള്ള മത്സരം രാത്രി 9.30 ന് നടക്കും. സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകും സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ Read More …

തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതര ചട്ടലംഘനം

പീരുമേട്‌: ശബരിമല തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതരമായ ചട്ടലംഘനം. ഭാരത സര്‍ക്കാരിന്റെ ബോര്‍ഡുകള്‍ പതിപ്പിച്ചതും ബീക്കണ്‍ ലൈറ്റുകള്‍ പിടിപ്പിച്ചതുമായ സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി കുമളി വഴി എത്തുന്നു. ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത്‌ പിഴചുമത്തി അനധികൃത ബോര്‍ഡും ലൈറ്റും അഴിപ്പിച്ചു. നമ്ബര്‍ പ്ലേറ്റ്‌ പകുതി ഭാഗം കട്ടിയുള്ള ചന്ദനം ഉപയോഗിച്ച്‌ മറച്ച്‌ വരുന്ന വാഹനങ്ങളുമുണ്ട്‌.ക്യാമറയില്‍ Read More …

വിഴിഞ്ഞം സംഘര്‍ഷം; അറസ്റ്റിലേക്ക് കടന്ന് പൊലീസ്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെ അറസ്റ്റിലേക്ക് കടന്നു പൊലീസ്. വിഴിഞ്ഞം സ്വദേശി സെല്‍റ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത് ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ കേസില്‍ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്‍ച്ച്‌ Read More …

യുഎഇയില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ കമ്ബനികളുടെ പെര്‍മിറ്റ് റദ്ദാകും

ദുബായ് > തൊഴിലാളികള്‍ക്ക് അര്‍ഹമായ താമസ സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന പുതിയ നിയമം നിലവില്‍ വന്നു. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാലും പെര്‍മിറ്റ് റദ്ദാക്കും. പുതിയ നിയമം അനുസരിച്ച്‌ കമ്ബനികളുടെ പെര്‍മിറ്റ് Read More …

പ്രമേഹത്തിനെതിരെ
ലയണ്‍സ് ക്ലബ്ബ്
ബോധവല്‍ക്കരണ ക്ലാസ്

തൃത്താല: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തൃത്താല ലയണ്‍സ് ക്ലബ്ബ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.റോയല്‍ കോളേജില്‍ നടന്ന ക്ലാസിന് മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.ഹരിദാസ് നേതൃത്വം നല്‍കി.ചടങ്ങ് ലയണ്‍സ് ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍ വിജയകൃഷ്ണന്‍ ഉള്ളനാട്ട് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ സുരേഷ്‌കുമാര്‍ ഇന്ദീവരം,റോയല്‍ കോളേജ് മാനേജിംഗ് ഡയരക്ടര്‍ എം.അഷറഫലി, പ്രിന്‍സിപ്പല്‍ ഗീത എന്നിവര്‍ Read More …

ഗിനിയില്‍ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി

ഗിനി: എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെത്തു. മലയാളികള്‍ അടക്കമുള്ള ജീവനക്കാരെ ഉടന്‍ കപ്പലില്‍ നൈജീരിയക്ക് കൊണ്ടുപോകും. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ ആശയവിനിമയം പോലും നടത്താത്തില്‍ ജീവനക്കാര്‍ നിരാശരാണ്. ഹീറോയിക് ഇഡുന്‍ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്.ക്യാപ്റ്റന്‍ സനു Read More …

ഭര്‍ത്താവിന്റെ സുഹൃത്തുമായി ദീര്‍ഘനേരം സംസാരിച്ചു, പിന്നാലെ യുവതി ജീവനൊടുക്കി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

പത്തനംതിട്ട: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. മുളമ്ബുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളൊന്നും ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിക്കുന്നതിന് Read More …