തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

തൃശൂ‍ര്‍: തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊന്നു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വേലപ്പനാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചേര്‍പ്പ് പൊലീസ് പിടികൂടി വേലപ്പനും കൊല്ലപ്പെട്ട ചന്ദ്രനും തമ്മില്‍ ഉണ്ടായ Read More …

ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാനി താലിബാന്‍

ഇസ്ലാമാബാദ്: ജൂണില്‍ സര്‍ക്കാരുമായി അംഗീകരിച്ച വെടിനിറുത്തല്‍ പിന്‍വലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്താന്‍ അംഗങ്ങളോട് ഉത്തരവിട്ടതായും പാകിസ്ഥാനി താലിബാന്‍ ഭീകരര്‍ ഇന്നലെ അറിയിച്ചു. അഫ്ഗാനിലെ താലിബാനില്‍ നിന്ന് വ്യത്യസ്തമാണ് തെഹ്‌രീക് – ഇ – താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) സംഘടന. എന്നാല്‍ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതല്‍ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങള്‍ക്കും നൂറുകണക്കിന് മരണങ്ങള്‍ക്കും Read More …

ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്ബോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ Read More …

ദീര്‍ഘകാലമായി ബഹ്റൈനില്‍ ദുരിതജീവിതം നയിച്ചിരുന്ന ആന്ധ്ര സ്വദേശിനി ജമീല ബാനു ഒടുവില്‍ നാടണഞ്ഞു

മനാമ: ദീര്‍ഘകാലമായി ബഹ്റൈനില്‍ ദുരിതജീവിതം നയിച്ചിരുന്ന ആന്ധ്ര സ്വദേശിനി ജമീല ബാനു ഒടുവില്‍ നാടണഞ്ഞു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായമാണ് ഇവര്‍ക്ക് തുണയായത്. 30 വര്‍ഷം മുമ്ബാണ് ജമീല ബാനു ബഹ്റൈനില്‍ എത്തിയത്. പിതാവ് റെയില്‍വേ ജോലിക്കാരനായിരുന്നു. 12ാമത്തെ വയസ്സില്‍ ആദ്യവിവാഹം നടന്ന ഇവര്‍ നല്ലൊരു ജീവിതം തേടി കുവൈത്തില്‍ പ്രവാസ ജീവിതം ആരംഭിച്ചു. Read More …

പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് രണ്ടായിരത്തിലധികം പേര്‍. ഓസ്‌ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ സംഭവം അരങ്ങേറിയത്.ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര്‍ നഗ്‌നരായി നിന്നത്. ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് എന്താണെന്ന് അറിയണോ…ഓസ്‌ട്രേലിയയില്‍ സാധാരണമായ മെലനോമ എന്ന സ്‌കിന്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ Read More …

വിഴിഞ്ഞം സംഘര്‍ഷം: 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍; സമാധാന ചര്‍ച്ച തുടരും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ സമാധാന ചര്‍ച്ച ഇന്ന് തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച. പ്രദേശത്ത് ഉണ്ടായ വന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു.ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ Read More …

 പാണ്ടിക്കാട് വന്‍ ലഹരി വേട്ട

മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്ബൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച്‌ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് Read More …

വരും മണിക്കൂറുകളില്‍ നാലു ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും Read More …