വി സി നിയമനം: റിട്ട. ജഡ്ജി സുധാംശു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; ഉത്തരവിട്ട് സുപ്രീം കോടതി.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. സ്ഥിരം വി സി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി Read More …

‘ആറന്മുളയുടെ ചെമ്പട’യ്ക്കെതിരെ പൊലീസ് കേസ്.

പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോരിൽ ഒടുവിൽ പൊലീസ് കേസും. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് കേസ് എടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. സനൽ കുമാർ ആണ് പരാതിക്കാരൻ. ‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’ എന്ന തലക്കെട്ടോടെ പ്രചരണം നടത്തി. സനൽകുമാർ ആരോഗ്യമന്ത്രിക്കെതിരാണെന്നു ചിത്രീകരിച്ചു എന്നീ Read More …

അമീബിക് മസ്തിഷ്ക ജ്വരം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് Read More …

അബുദാബിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ച സംഭവം; കുടുംബത്തിന് 95.4 ലക്ഷ രൂപ നഷ്ടപരിഹാരം

അബൂദാബി ⚫റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദാബി കോടതി.​ നാല്​ ലക്ഷം ദിർഹം (ഏകശേദം 95.4 ലക്ഷ രൂപ) ആണ് നഷ്ടപരിഹാര തുക. രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീൻറെ കുടുംബത്തിനാണ്​ നഷ്ടപരിഹാരമായി 95.4 ലക്ഷം രൂപ കോടതി വിധിച്ചത്. 2023 ജൂലൈ ആറിന്​ Read More …

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഒഡീഷയിലെത്തി പ്രതിയെ പിടികൂടി പൊലീസ്

വയനാട്: വയനാട് സ്വദേശിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ യുവതിയുമായി പ്രണയം നടിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഈ Read More …

നാലുവർഷം സ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്‌സോ കേസ് പ്രതി ഒടുവില്‍ കുടുങ്ങി

ആലത്തൂർ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറിനെയാണ് (51) പോലീസ് അറസ്റ്റുചെയ്തത്. നാലുവർഷംമുമ്ബ് 13 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ റിമാൻഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തമിഴ്‌നാട് തിരുവണ്ണാമലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ഒളിവില്‍ക്കഴിയുകയും സിദ്ധനായിനടിച്ച്‌ വീടുകളില്‍ പൂജകള്‍ നടത്തിവരികയായിരുന്നു. 2021-ലാണ് പോക്‌സോ കേസില്‍ പ്രതിയായത്. നിബന്ധനകളോടെ ജാമ്യംലഭിച്ചശേഷം മുങ്ങുകയായിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത ഇയാളെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇയാളെ Read More …

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശികളായ പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും Read More …

തിരൂരങ്ങാടിയിൽ വൻ കവർച്ച; ആയുധങ്ങളുമായി എത്തിയ സംഘം രണ്ട് കോടി രൂപ കവർന്നു

മലപ്പുറം : തിരൂരങ്ങാടി തെയ്യാലിങ്ങലിൽ ആയുധധാരികൾ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയിൽ നിന്നാണ് പണം കവർന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി പണം കവർന്നത്. കൊടിഞ്ഞിയിൽ നിന്ന് പണം വാങ്ങി താനൂർ ഭാ​ഗത്തേക്ക് പോകവേയാണ് ആക്രമണവും കവർച്ചയും ഉണ്ടായത്. തെയ്യാലിങ്ങൽ ഹൈസ്കൂൾപടിയിൽ വച്ചാണ് പണം കവർച്ച ചെയ്തത്. Read More …