പവന്ന് ₹ 320 കുറഞ്ഞ് സ്വർണ്ണവില 74000 നും താഴേക്ക്

മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്നിരുന്ന സ്വര്‍ണം ഇന്ന് കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കവെയാണ് കേരളത്തില്‍ വില കുറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് കാരണം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില-മുംബൈ വിപണിയിലെ സ്വര്‍ണവില-ഡോളര്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ കേരളത്തില്‍ വില നിശ്ചയിക്കുക.

ഡോളര്‍ സൂചിക 98.21 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ ബാരലിന് 66.23 ഡോളറായി താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3338 ഡോളറാണ് പുതിയ നിരക്ക്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. ഒരു പവന് 73880 രൂപയും. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണം പവന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 73200 രൂപയായിരുന്നു. കൂടിയ നിരക്ക് 75760 രൂപയും. ആഭരണവും കോയിനുകളും ഈ പരിശുദ്ധിയില്‍ കിട്ടും. എന്നാല്‍ ഇതിനേക്കാള്‍ വില കുറഞ്ഞ സ്വര്‍ണവുമുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന് കേരള ജ്വല്ലറി വിപണിയില്‍ പ്രിയമേറി വരികയാണ്. ഈ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7585 രൂപയായി. ഒരു പവന്‍ വാങ്ങുമ്പോള്‍ 60680 രൂപയിലെത്തും. എട്ട് ഗ്രാം ചേരുന്നതാണ് ഒരു പവന്‍. ഈ കാരറ്റില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. കോയിനുകളോ സ്വര്‍ണക്കട്ടികളോ ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *