ചൈനയില്‍ മുന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
ബെയ്ജിങ്: ലൈവ് സ്ട്രീമിങ്ങിനിടെ മുന്‍ഭാര്യയെ തീവച്ചു കൊന്നകേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബ് അവസാനമായി കുടുംബത്തെ ഒരുനോക്ക് കാണാന്‍ താങ് ലുവിന് കോടതി അനുമതി നല്‍കിയിരുന്നു. ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്. Read More …
