സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും

റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും. വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി. മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യ പാദത്തിൽ 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് അനുവദിച്ചത്.

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇതില്‍ 6000 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ Read More …

റോഡ് മോശമാണെങ്കിൽ ടോൾ പിരിക്കാൻ പാടില്ല; നൽകുന്ന പണത്തിന് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: ടോൾ ബൂത്തിൽ പണം നൽകുന്ന യാത്രക്കാർക്ക് ദേശീയ പാതയുടെ സേവനം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. തൃശൂർ -ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഷാജി Read More …

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; മലബാറിൽ 78,798 വിദ്യാർഥികൾ പുറത്ത്

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള Read More …

60കാരന് 145 വർഷം കഠിനതടവ്; ശിക്ഷ 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ കേസിൽ

മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസിൽ 60കാരന് 145 വർഷം കഠിനതടവ്. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ആണ് ശിക്ഷ. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. 8.75 രൂപ Read More …

ശബരിമല തീർത്ഥാടകൻ ചെങ്ങന്നൂർ മിത്രപുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു.

തമിഴ് നാട് സ്വദേശി ഗണേശൻ. വി ആണ് മരിച്ചത്. ഇന്ന് രാവിലെ 7മണിക്ക് കുളിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ ചെങ്ങന്നൂരിൽ Read More …

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി:അമ്മ ആശുപത്രിയിൽ ചികിത്സയിൽ.

പത്തനംതിട്ട നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. മരിച്ച കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം Read More …

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E 648 നമ്പർ വിമാനത്തിൽ 157 യാത്രക്കാരുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് നാഗ്പൂരിൽ ലാൻഡിങ് നടന്നത്. നിലവിൽ യാത്രക്കാരെല്ലാം വിമാനത്താവള ടെർമിനലിലാണുള്ളത്. വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.