തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം

ഇമെയിൽ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്‌താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്‌തു. പിശോധനയിൽ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.

സ്വര്‍ണ വില താഴോട്ട്; ഇന്ന് പവന് 840 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് 840 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 73600 രൂപയാണ് ഒരു പവന് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 105 രൂപ താഴ്ന്ന് 9200 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ Read More …

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പിടിയിൽ

തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷയെ(27) ആണ് ചേർത്തല കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. വിമാന ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്. കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് Read More …

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍. മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഷൈജിത്ത്, സനിത് എന്നവരെയാണ് താമരശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നടക്കാവ് പൊലിസും സിറ്റി ക്രൈം സ്‌ക്വാഡും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പൊലിസ് Read More …

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ ഉൾപ്പെടെ പറത്തുന്നതിനും ലേസർ രശ്മിക്കും നിരോധനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ. ഉമേഷ് Read More …

ഉള്‍ക്കാടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടും, വിത്തുകള്‍ പാകിയും മഴ നടത്തം ആഘോഷമാക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍

മലപ്പുറം: പരിസ്ഥിതി വാരാചരണത്തിന്റെ തുടര്‍ച്ചയായി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വനം, വന്യജീവി വകുപ്പുമായി സഹകരിച്ച് നടത്തിയ മഴ നടത്തം ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഫലവൃക്ഷതൈകള്‍ നട്ടും വിത്തുകള്‍ പാകിയും ആഘോഷമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറിലധികം വരുന്ന അംഗങ്ങളാണ് രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് Read More …

മുഖ്യമന്ത്രി ഭരണനേട്ടംഇല്ലാത്തതിനാല്‍ വര്‍ഗ്ഗീയത പറയുന്നു. രമേശ് ചെന്നിത്തല

നിലമ്പൂര്‍: യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എയുടെ പ്രതികരണം. 9 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പച്ചയായ വര്‍ഗ്ഗീയത പറയുകയാണ്. ഇത് ആപത്ക്കരമാണ്.യു.ഡി.എഫിന്റെ വിജയംഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രചരണ യോഗങ്ങളില്‍ കണ്ട വലിയ Read More …

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി.

ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാംജിയോയുടെ കാള്‍, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.വൈകുന്നേരത്തോടെ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കണമെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജിയോ അറിയിപ്പ് Read More …