സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക
നിര്മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷന് കണ്ട്രോളര്മാരെ ഓണ്ലൈന് ചാനലിന് നല്കിയ ആഭിമുഖത്തില് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതേസമയം, പറഞ്ഞതില് ഉറച്ചുനില്ക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫെഫ്ക പ്രൊഡക്ഷന് എക്സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. Read More …
