എല്‍ ഡി എഫ് ശരിയാക്കിയത് വി എസിനെ മാത്രം

പാലക്കാട്: എല്‍ ഡി എഫ് സര്‍ക്കാര്‍ ആകെ ശരിയാക്കിയത് വി എസ് അച്യുതാനന്ദനെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയുപയോഗിച്ച് തറയ്ക്കുന്നപോലെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കാത്തിരുന്ന വി എസ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതിയെന്ന അവസ്ഥയിലേക്കും തരം താണു. ഡി സി സിയുടെ ക്വിറ്റ് ഇന്ത്യാ Read More …

കേരളം വെന്തുരുകുന്നു

പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു. പാലക്കാട് ജില്ലയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.  1987 ലാണ് ഇതിന് മുമ്പ് മലമ്പുഴയില്‍ താപനില ഇത്രെയും ഉയര്‍ന്നിട്ടുളളത്. അതേ സമയം വയനാട് കമ്പമല എസ്റ്റേറ്റില്‍  കര്‍ഷക തൊഴിലാളി നല്ലതമ്പി മരണപ്പെട്ടത് സൂര്യാഘാതം ഏറ്റാണെന്ന് സംശയിക്കുന്നുണ്ട്. Read More …

തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ മാര്‍ച്ച് 29 മുതല്‍

പാലക്കാട്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 29 മുതല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ദ്ദേശങ്ങളെകുറിച്ച് ക്ലാസ്സെടുക്കും. Read More …

യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രിയിലും പൂജ മുടങ്ങി

തൃത്താല: പുരാതനമായ തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി നാളിലും നടതുറന്നില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ പൂജാരിയും കഴകവും എക്‌സിക്യൂട്ടീവ് ഓഫിസറുമെല്ലാമുണ്ടെങ്കിലും രണ്ടാഴ്ചയോളമായി പൂജ നടക്കുന്നില്ല. ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പൂജ നടക്കാത്തത് വിശ്വാസികളെ നിരാശരാക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയോഗിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് ക്ഷേത്രത്തിന്റെ ചമതല. മാസശമ്പളത്തില്‍ പൂജാരിയെ നിയമിച്ചിട്ടുണ്ടെങ്കിലും എക്‌സിക്യൂട്ടീവ് Read More …

തൃത്താലയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

തൃത്താല: ഉല്‍സവത്തില്‍ എഴുന്നള്ളത്തിന് കൊണ്ടു വന്ന ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി കൃഷ്ണന്‍കുട്ടി (45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തൃത്താലക്കടുത്ത് തച്ചറകുന്നിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവത്തിലെ എഴുന്നള്ളത്ത് കഴിഞ്ഞ് ആനയെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തളച്ചിട്ടതായിരുന്നു. പാപ്പാന് സമീപത്തുണ്ടായിരുന്നു. ഇതിനിടെ ഉല്‍വത്തിനെത്തിയ Read More …

ജില്ലാ തല വ്യവസായ നിക്ഷേപ സംഗമം 15ന്

പാലക്കാട്:  വ്യവസായ വാണിജ്യ വകുപ്പിന്റെയും, വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഫെബ്രുവരി 15ന് രാവിലെ 10.30ന് ജില്ലാതല വ്യവസായ നിക്ഷേപ സംഗമം നടത്തും. ടോപ്പ് ഇന്‍ ടൗണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സംരംഭ സാധ്യതകളും ചര്‍ച്ച ചെയ്യും. വിശദവിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. Read More …

ആ ചോക്കുപൊട്ടുകള്‍ ഇനി ഇവിടെയില്ല…

തൃത്താല:  ഇടവേളക്കുള്ള ബെല്ലടി കേള്‍ക്കുമ്പോള്‍ അവര്‍ ആദ്യമോടിയത് സ്റ്റാഫ് റുമിന് പിന്നിലേക്കായിരുന്നു.അവിടെ അവരെ കാത്തു കിടന്നിരുന്നു,നിറമുള്ള ചോക്കുപൊട്ടുകള്‍. മാഷുമ്മാരുടെ മുറി,കാളിച്ചേച്ചി അടിച്ചു വാരി കൂട്ടിയിരുന്നത് സ്‌കൂളിന്റെ തെക്കുവശത്തുള്ള ആ പഴയകെട്ടിടത്തിന് പിന്നിലാണ്. വെളുത്തതും വര്‍ണങ്ങളിലുള്ളതുമായ ചോക്കുപൊട്ടുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ക്ലാസുകളിലേക്ക് തിരിച്ചോടും. അപ്പോള്‍ ആ മുഖങ്ങളില്‍ ചിരിവിടരും. ഏറെ കാത്തിരുന്നതെന്തോ കൈവന്ന സന്തോഷം… ആ ചോക്കു Read More …