വാളയാറിലെ സഹോദരിമാരുടെ മരണം: ആദ്യ ഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് കോടിയേരി

വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാളയാറില്‍ മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന്റെ ഭാവിജീവിതം സുരക്ഷിതമാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസ്: തെളിവെടുപ്പിനിടെ ഫോണും ടാബും കിട്ടി

പാലക്കാട്: കൊച്ചിയില്‍ പ്രശസ്ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു. പ്രതികള്‍ താമസിച്ച കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടില്‍ നിന്നാണ് ഫോണും ടാബും കണ്ടെടുത്തത്. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.   പുലര്‍ച്ചെ നാലുമണിക്കാണ് പ്രതികളെയുംകൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി Read More …

വിജിലന്‍സ് ഡയറക്ടര്‍ ജനത്തെ കബളിപ്പിക്കുന്നു; സംസ്ഥാനത്തു അരാജകത്വം: സുരേന്ദ്രന്‍

പാലക്കാട്• സിപിഎം നല്‍കിയ ചുവപ്പുകാര്‍ഡുമായി കളിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണ്. മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ല. ശക്തമായ ഭരണാധികാരിയാകുമെന്നു പ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി വിജയന് ഒന്നും ചെയ്യാനാകുന്നില്ല. ഭരണകൂടത്തെ ഭീഷണിപ്പെടുത്തി അഴിമതി അന്വേഷണം ഇല്ലാതാക്കാനാണ് ഐഎഎസുകാരുടെ ശ്രമം. Read More …

പാലക്കാടിന് ഓവറോള്‍ കിരീടം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം. 48279 പോയിന്റ് നേടിയാണ് പാലക്കാട് ഓവറോള്‍ കിരീടം നേടിയത്. 47097 പോയിന്റുമായി കാസര്‍ഗോഡ് രണ്ടാം സ്ഥാനത്തും 45608 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി. ഗണിത ശാസ്ത്രത്തിലും ശാസ്ത്രത്തിലും കണ്ണൂരിനാണ് കിരീടം. ശാസ്ത്രമേളയില്‍ 180 പോയിന്റും ഗണിതത്തില്‍ 316 പോയിന്റുമാണ് കണ്ണൂരിന് ലഭിച്ചത്. ഐടി മേളയില്‍ മലപ്പുറവും സാമൂഹ്യ Read More …

പത്ത് വര്‍ഷത്തെ ബാറ്റിംഗും അന്വേഷിക്കട്ടെ’

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. രണ്ടാമത്തെ വിക്കറ്റ് അമ്ബയറുടേതാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്ത് വര്‍ഷത്തെ മുഴുവന്‍ ബാറ്റിംഗും അമ്ബയര്‍ അന്വേഷിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ബല്‍റാം പറഞ്ഞു. ഉച്ചിയില്‍വച്ച കൈകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ ഉദകക്രിയ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും ബല്‍റാം പരിഹസിക്കുന്നു. ഫേസ്ബുക്കിലായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. ബല്‍റാമിന്റെ Read More …

ഡാംകെട്ടാനുള്ള കേരളനീക്കത്തിനെതിരെ തമിഴ്‌നാട്

പാലക്കാട്: അട്ടപ്പാടിയിലെ ശിരുവാണി നദിയില്‍ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടസവുമായി തമിഴ്‌നാട്. കോയമ്പത്തൂരില്‍ നിന്ന് നിര്‍മാണ സാമഗ്രികളുമായി കേരളത്തിലേക്ക് വരുന്ന ലോറികള്‍ അതിര്‍ത്തിയില്‍ തടയുന്നു. തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവിലാണ് നടപടി. കഴിഞ്ഞ മൂന്നാഴ്ചയായി ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി ലോറികള്‍ കടത്തി വിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ട് നിര്‍മാണത്തിനായി പരിസ്ഥിതി പഠനം പോലും നടത്തുന്നതിന് മുമ്പാണ് Read More …

നഗ്‌നതാ പ്രദര്‍ശനം: ശ്രീജിത് രവി കസ്റ്റഡിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു Read More …

കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. സാമ്പാര്‍ക്കോട് ഊരിലെ മീനാക്ഷിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ മീനാക്ഷിയുടെ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ അട്ടപ്പാടിയില്‍ റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.