വാളയാര്‍ കേസ്: പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്; രമേശ് ചെന്നിത്തല

പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്. ഇപ്പോഴും കേസില്‍ അനാസ്ഥ തുടരുകയാണ്. വീണ്ടും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണ്. മുഖ്യമന്ത്രി കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് പകരം കുടുംബത്തെ തിരുവനന്തപുരം വരെ കൊണ്ടുപോയത് ചിലരുടെ രാഷ്ട്രീയ താത്പര്യം വെച്ചാണ്.’ – ചെന്നിത്തല പറഞ്ഞു. Read More …

ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടി​ല്ല; അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ​ മേനോനെ​തി​രെ പ്ര​തി​ഷേ​ധം ആ​ളു​ന്നു

പാ​ല​ക്കാ​ട്: കോ​ള​ജ് ഡേ​യ്ക്ക് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ന്‍ ബി​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പ​ണം. പാ​ല​ക്കാ​ട് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം. ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടാ​ന്‍ അ​നി​ല്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഘാ​ട​ക​ര്‍ ത​ന്നെ ഒ​ഴി​വാ​ക്കു​വാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി വേ​ദി​യി​ലെ​ത്തി ബി​നീ​ഷ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ന​ട​ന്ന ച​ട​ങ്ങി​ല്‍ Read More …

മരണാനന്തരമെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണം; വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച്‌ സി.പി.എം നേതാവ് പി.കെ ശ്രീമതി

പാലക്കാട്: മരണാനന്തരമെങ്കിലും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് നേതാവ്. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ വാദിക്കേണ്ട പ്രോസിക്യൂഷന്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ശ്രീമതി ചൂണ്ടിക്കാണിച്ചു. കേസില്‍ പുനരന്വേഷണമോ തുടരന്വേഷണമോ വേണം. പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. Read More …

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ല; വ്യാജഏറ്റുമുട്ടല്‍ ആരോപണം തള്ളി പൊലീസ്,​ മൃതദേഹങ്ങള്‍ റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍

പാലക്കാട് : അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച്‌ മാവോയിസ്റ്റുകള്‍ ആക്രമിച്ചു. പൊലീസ് ആക്രമിക്കാനല്ല. പട്രോളിംഗിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയത് ഉള്‍പ്പെടെയുള്ള Read More …

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: 100 മണിക്കൂര്‍ സമരത്തിനൊരുങ്ങി ബിജെപി

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെഅമ്മയുടെആഗ്രഹം പരിഗണിക്കണമെന്ന്കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. “അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ Read More …

പാലക്കാട് വീണ്ടും മാവോയിസ്റ്റ് ഏറ്റമുട്ടല്‍; വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ വെടിയൊച്ച

അട്ടപ്പാടി: പാലക്കാട് വനത്തില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടത്. പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂര്‍ മുന്‍പാണ് രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള വനത്തില്‍ നിന്നും വെടിയൊച്ച കേട്ടത്. ഒന്‍പത് പേര്‍ ഇവിടെ Read More …

അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബിജെപിയിലുണ്ട്; ശോഭ സുരേന്ദ്രന്‍

പാലക്കാട്: അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ‘ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്‍റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കും.’ – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഹിന്ദുക്കള്‍ ഇതര വിഭാഗങ്ങളുമായി അകന്നാല്‍ പ്രയോജനം ബിജെപിക്ക്;തുറന്നടിച്ച്‌ ബല്‍റാം

തൃത്താല: കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതു കൊണ്ട് പ്രയോജനം ലഭിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമെന്ന് തുറന്നടിച്ച്‌ വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഹിന്ദു വിഭാഗങ്ങള്‍ ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാകുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിക്കാരാണ്. എടപ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവവവുമായി ബന്ധപ്പെടുത്തി തന്റെ ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മലപ്പുറം ജില്ലയിലെ Read More …