തീരദേശത്തിനായി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒറ്റനോട്ടത്തില്‍

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. Read More …