തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം.
മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.
കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.
തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 കോടി. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.
തീരദേശ വികസനത്തിന് 238 കോടി. നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി ചെലവില്‍ പദ്ധതി.
അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്ബം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വേണം.
ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണം കിഫ്ബി വഴി. കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍
കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍.
തീരദേശത്ത് 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന മുഴുവന്‍ സ്കൂളുകളും ഈ വര്‍ഷത്തെ സ്കൂള്‍ നവീകരണ പാക്കേജില്‍.
