സൗദിയില്‍ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു, ഭീകരര്‍ എത്തിയത് റോക്കറ്റുമായി, സൈന്യം വളഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം. പ്രത്യേക സേനയിലെ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ആര്‍പിജി റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫ് പ്രവിശ്യയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഗത്യാന്‍ അല്‍ ശിബാനി എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഭരണകൂടം പ്രത്യേക Read More …
