പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പു വരുത്തണം ; മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു വില്‍ക്കുന്ന പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. സമീപനാളുകളിലായി തേയില, വെളിച്ചെണ്ണ, കാപ്പിപ്പൊടി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ത്തു വില്പന നടത്തുന്നതായും ഇതു ജനങ്ങളുടെ ആരോഗ്യത്തിനു വളരെ ഹാനികരമാണെന്നും കര്‍ശന നടപടികള്‍ക്കു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യം Read More …

നാടന്‍ മീനുകള്‍ വന്‍തോതില്‍ കുറഞ്ഞു വരുന്നതായി നിരീക്ഷണം

കൊച്ചി: കേരളത്തിലെ നാടന്‍ മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നതായി നിരീക്ഷണം. പശ്ചിമഘട്ട നിരകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ശുദ്ധജല മത്സ്യങ്ങളാണ് കുടത്ത വംശനാശ ഭീഷണി നേരിടുന്നതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. ആവാസവ്യസ്ഥ സംരക്ഷിക്കാന്‍ തയ്യാറാകാത്തതാണ് മിക്ക തദ്ദേശീയ മത്സ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ശില്‍പശാല ഉദ്ഘാടനം Read More …

കഫേ കുടുംബശ്രീ ഐആര്‍സിറ്റിസി ഇ കാറ്ററിങ്ങ്

കൊച്ചി: ഏറ്റവും കൂടുതല്‍ ജീവനക്കാരുളള ഇന്ത്യന്‍ റെയില്‍വേയും സ്ത്രീസംരംഭമായ കുടുംബശ്രീയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇ കാറ്ററിങ്ങ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയും ഐ ആര്‍ സി റ്റി സിയും സംയുക്തമായി ആരംഭിച്ച ഇ കാറ്ററിങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ കഫേ Read More …