പോലീസിനെ വെട്ടിച്ച് ബൈക്ക് മോഷ്ടാക്കള്‍ പുഴയില്‍ ചാടി; നീന്തി കയറിയത് പോലീസ് സംഘത്തിന് മുന്നിലേക്ക്; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച് പോലീസും നാട്ടുകാരും
കോഴിക്കോട്: മുക്കത്ത് ബൈക്ക് മോഷ്ടാക്കള്‍ പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനായി ഇരുവഞ്ഞിപ്പുഴയിലേക്ക് ചാടിയെങ്കിലും നീന്തി കയറിയത് പോലീസിന് മുന്നിലേക്ക്. കഴിഞ്ഞദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പിടിയിലായത്. ഇവര്‍ അന്തര്‍ ജില്ലാ ബൈക്ക് മോഷ്ടാക്കളാണെന്ന് മുക്കം പോലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു ജില്ലയുടെ അകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. Read More …
