എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു.

ന്ന് പുലർച്ചെയാണു അന്ത്യം. 61 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതൽ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി,ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ Read More …

പാലക്കാട് കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ച രണ്ട് പേര്‍ക്ക് ഷിഗെല്ല

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കാണ് മണ്ണാര്‍ക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരില്‍ രോഗം ബാധിച്ചത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

രണ്ട് കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തില്‍, ഈ കമ്ബനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നല്‍കി. ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. Read More …

ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്.

18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസർകോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശിൻ്റെയും നൃത്വത്തിൽ ജാഥകൾ തുടങ്ങും. ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിൻ്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച Read More …

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട് Read More …

ലൈംഗികതയല്ല ബന്ധമാണ് പ്രധാനം; സാറയും കാമറൂണും പഴയ ധാരണകളെ പുതുക്കിയെഴുതുന്നു

37 കാരി സാറയും 36 കാരന്‍ ക്യാമറൂനും തമ്മിലുള്ള ബന്ധം പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള ധാരണകളെ പുതുക്കി എഴുതുന്ന കഥയാണ്. ഒമ്പത് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ്. ബന്ധത്തിന്റെ തുടക്കത്തില്‍ ക്യാമറണ്‍ കൂടുതല്‍ ലൈംഗികത ആഗ്രഹിക്കുന്നവനായിരുന്നു, എന്നാല്‍ സാറയ്ക്ക് ലൈംഗികതയില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ആറുമാസം കഴിഞ്ഞപ്പോള്‍ ഇരുവരും തുറന്ന ബന്ധം പരീക്ഷിക്കാന്‍ തീരുമാനിച്ചു – ക്യാമറീണിനി്് കൂടുതല്‍ Read More …

ട്രംപ് സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കൈറോയില്‍ പ്രതിനിധികള്‍ എത്തി; ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു

ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാനപദ്ധതിയെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇസ്രയേല്‍, ഹമാസ്, അമേരിക്കന്‍ പ്രതിനിധികള്‍ എന്നിവര്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തി. എന്നാല്‍, ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 63 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read More …

സ്വര്‍ണ്ണപ്പാളി മോഷണം; കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരിമലയില്‍ വലിയ സുരക്ഷയുണ്ടായിട്ടും സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച സണ്ണി ജോസഫ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും Read More …

കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം( 50 ) ആണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്താണ് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സെപ്റ്റംബർ 29-ാം തീയതി മുതലാണ് ജെസിയെ കാണാതാവുന്നത്.

ശബരിമല വിവാദത്തില്‍, ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്യാന്‍ ഇടയില്ല

രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യം വന്നാല്‍ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, സ്വര്‍ണം പൂശലുമായി Read More …