വിജയ്ക്ക് ഗവര്‍ണറുടെ ചെക്ക്; മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ പാര്‍ട്ടിക്ക് അധികാരത്തിലെത്തുന്നതിന് തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് പാരയാകുമോ? മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് കണക്കു കൂട്ടിയിരിക്കുന്നതിനിടയിലാണ് വിജയിക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ Read More …

തൃശൂരില്‍ ബി.ജെ.പിക്ക് വന്‍ വോട്ട് ചോര്‍ച്ച

തൃശൂര്‍: ഇത്തവണ തൃശൂരില്‍ ബി.ജെ.പിക്ക് ഉണ്ടായത് വന്‍ വോട്ട് ചോര്‍ച്ച. ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി നേടിയ വോട്ടുകളൊന്നും ഇത്തവണ ജില്ലയില്‍ ബി.ജെ.പിക്ക് ലഭിച്ചില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.2019ല്‍ ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ വോട്ടുശതമാനം 28.19 ആയിരുന്നു. ജില്ലയില്‍ എന്‍.ഡി.എ. അന്ന് നേടിയ വോട്ട് Read More …

ബംഗാളില്‍ ദാറുല്‍ഹുദ ഗേള്‍സ് ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ പണികഴിപ്പിച്ച ദാറുല്‍ഹുദാ ഗേള്‍സ് ക്യാമ്പസിന്റെ ഉദ്ഘാടനകര്‍മ്മം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്യാമ്പസിലെ അല്‍ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. കൊല്‍ക്കത്ത ആലിയ സര്‍വകലാശാല വി.സി Read More …

മമ്പുറം ആണ്ടു നേര്‍ച്ച ജൂണ്‍ 17 മുതല്‍

മമ്പുറം (തിരൂരങ്ങാടി): ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188 ാം ആണ്ടുനേര്‍ച്ച ജൂണ്‍ 17 ബുധനാഴ്ച മുതല്‍ 24 ബുധന്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മമ്പുറം മഖാമില്‍ വെച്ച് നടത്താന്‍ ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം Read More …

ഇനി രമേശ് പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് ഇല്ല

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചതോടെ പ്രശസ്ത ഹാസ്യനടന്‍ രമേശ്പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌റ്റേജ് ഷോകള്‍ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ പൂര്‍ണസമയം ചെലവിടും. നിലവില്‍ സ്റ്റേജ്‌ഷോകള്‍ ബുക്ക് ചെയ്തവരുമായി സംസാരിക്കും. പാലക്കാട് മണ്ഡലത്തിലുള്ളവര്‍ മികച്ച ഭരണം നടത്താന്‍ തനിക്ക് നല്‍കിയ അഡ്വാന്‍സ് ആണ് ഈ വിജയം. Read More …

ചിറ്റൂരില്‍ ഇടതിനെ ചതിച്ചത് നെക്ലേസോ?

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനുണ്ടായ കാരണങ്ങളില്‍ അപരസ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പ്രധാന ഘടകമായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു. ഇടതുസ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ മോതിരത്തോട് സാദൃശ്യമുള്ള നെക്ലേസ് ചിഹ്നം അപര സ്ഥാനാര്‍ത്ഥി ഉപയോഗിച്ചത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ ചോരാന്‍ ഇടയായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന Read More …

മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് മാറ്റി നല്‍കണം: ഡോ ഫസല്‍ ഗഫൂര്‍

മലപ്പുറം: പുതിയ സര്‍ക്കാരില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ ലീഗിന് വിദ്യാഭ്യാസ വകുപ്പ് മാറ്റി നല്‍കുന്നതില്‍ തെറ്റില്ലെന്നും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. ഈ തെരഞ്ഞെടുപ്പില്‍ ജനഹിതം വി.ഡി.സതീശനൊപ്പമാണെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മൂന്ന് പേരുകളും മുഖ്യമന്ത്രി സ്ഥാനത്തിന് ആര്‍ഹതയുള്ളവരാണെന്നും ഫസല്‍ ഗഫൂര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Read More …

മലപ്പുറത്തിന്റെ രണ്ടറ്റം പിടിച്ച് കോണ്‍ഗ്രസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ല യുഡിഎഫ് തൂത്തു വാരിയപ്പോള്‍ ജില്ലയുടെ രണ്ടറ്റങ്ങളില്‍ കോണ്‍ഗ്രസിന് ആധിപത്യം. ജില്ലയില്‍ 16 മണ്ഡലങ്ങലില്‍ മുസ്്‌ലിം ലീഗ് മല്‍സരിച്ച 12 എണ്ണത്തിലും ജയിച്ചു. കോണ്‍ഗ്രസ് മല്‍സരിച്ച നാല് മണ്ഡലങ്ങളിലും വിജയം കണ്ടു. ഇത് ആദ്യമായാണ് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് നാല് എം.എല്‍.എമാര്‍ ഉണ്ടാകുന്നത്.ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും വടക്കു കിഴക്കന്‍ അതിര്‍ത്തിയിലുമാണ് Read More …