രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാൻ്റിൽ നാല് 700 മെഗാവാട്ട് പ്രഷറൈസ്‌ഡ്‌ ഹെവി വാട്ടർ റിയാക്ടറുകൾ Read More …

അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു.

പന്നിയങ്കരയിൽ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാൾ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. ഹൃദയാഘാതം തന്നെ Read More …

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. ടി. ജെ. ഐസക്കിനെ നിയമിച്ചു

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. ടി. ജെ. ഐസക്കിനെ ഹൈക്കമാൻ്റ് നിയമിച്ചു. കല്‍പ്പറ്റ മുൻസിപ്പാലിറ്റി ചെയർമാനാണ്.കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച എൻ ഡി അപ്പച്ചനെ Read More …

സംസ്ഥാനത്ത് മഴ കനക്കും, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറ‍ഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ Read More …

ബംഗാള്‍ ഉള്‍ക്കടലില്‍ ഇനിയും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ 25 മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

27 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. കാലവര്‍ഷക്കാലത്തെപ്പോലെ തുടര്‍ച്ചയായ മഴയല്ല, ഇടവിട്ടുള്ള മഴയാണ് പെയ്യുക. 25ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തീവ്രന്യൂനമര്‍ദ്ദമായി 27-ന് ഒഡിഷയ്ക്കും ആന്ധ്രാപ്രദേശിനും ഇടയില്‍ കരയില്‍ കടക്കാനുള്ള സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം ശക്തമാകുമെന്നതിനാലാണ് കേരളത്തില്‍ 25 മുതല്‍ കനത്തമഴ പ്രതീക്ഷിക്കുന്നത്. 26-ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് Read More …

എൽ ഡി എഫ് തുടരും, യു ഡി എഫിൽ കൂട്ട ആത്മഹത്യ നടക്കും: മന്ത്രി സജി ചെറിയാൻ

കേരളത്തിൽ എൽ ഡി എഫ് മൂന്നാം തവണയും ഭരണത്തിൽ വരുമെന്നും യു ഡി എഫിൽ കൂട്ടആത്മഹത്യ നടക്കാൻ പോവകയാണെന്നും മന്ത്രി സജി ചെറിയാൻ. മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും. അയ്യപ്പ സംഗമം യു ഡിഎഫി നെയും ബി ജെ പിയെയും ആശങ്കപ്പെടുത്തി. യു ഡി Read More …

സ്വര്‍ണ വില സർവകാല റെക്കോഡിൽ; ചൊവ്വാഴ്ച കൂടിയത് 920 രൂപ, പവന് 83,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവ്വാഴ്ച പവന്റെ വില 920 രൂപയാണ് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. Read More …

ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക Read More …