അടൂര്‍ ഗവ.പോളിടെക്‌നിക്ക് പുതിയ സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിന് പുതുതായി പണികഴിപ്പിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും, കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം റവന്യു മന്ത്രി അടൂര്‍ പ്രകാശും, ക്യാമ്പസ് റോഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും, മൈതാന നിര്‍മാണോദ്ഘാടനം ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍ ബാലഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വിജയകുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ എം.പെണ്ണമ്മ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *