സാമൂഹിക ക്ഷേമ ബോര്‍ഡിന് ഒന്നരകോടി രൂപ അനുവദിക്കും; മന്ത്രി ഡോ.എം.കെ.മുനീര്‍

തിരുവനന്തപുരം: കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നരകോടി രൂപ അനുവദിക്കുമെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. എം. കെ മുനീര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ഇതിനുള്ള തുക നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മികച്ച സേവനം കാഴ്ച വച്ച വനിതകള്‍ക്ക് സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബോര്‍ഡ് ചെയര്‍പേഴ്‌സണിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് മന്ത്രിയുടെ തീരുമാനം. സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ നിലവിലുള്ള ഭരണ സമിതി തുടരാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡോ. കുമാരി സുകുമാരന്‍ , ഷഫീന അഹമ്മദ്, ബീന കണ്ണന്‍, ഡോ. ഇന്ദിര ബാലചന്ദ്രന്‍ , മിനി കെ. എ, ഷാനി പ്രഭാകര്‍, വന്ദന സി. ആര്‍, മേരി സാമുവല്‍ എന്നിവര്‍ അവാര്‍ഡ് സാമൂഹിക ക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ഡോ. ഖമറുന്നിസ അന്‍വര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ. സി. റോസക്കുട്ടി, ബോര്‍ഡ് സെക്രട്ടറി പത്മകുമാര്‍ അംഗം സുജ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *