എംഎം മണി കയ്യേറ്റക്കാരുടെ നേതാവ്; പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: മൂന്നാറില്‍ എല്ലാ പാര്‍ട്ടിക്കാരും സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. എംഎം മണി അടക്കമുള്ളവര്‍ കയ്യേറ്റക്കാരുടെ നേതാവാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കൂടാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ പി ജെ ജോസഫ് നടത്തിയത് നാടകമാണ്. മുല്ലപെരിയാര്‍ പൊട്ടുമെന്ന് പി.ജെ ജോസഫ് പ്രചരണം നടത്തിയത് സ്വിറ്റ്‌സര്‍ലാന്റിലെ കമ്ബനിയില്‍നിന്നും പണം വാങ്ങിയശേഷമാണ്.

അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും, വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റ് യാത്ര നടത്തിയത്.

ആയിരം കോടിയുടെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. എന്നാല്‍ ഡാം നിര്‍മ്മാണത്തിനെതിരെ തമിഴ്‌നാട്ടിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കമ്ബനിക്ക് പണം തിരികെ നല്‍കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *