വയനാട്ടില്‍ പ്രണയ വിവാഹിതരായ ദമ്ബതികള്‍ക്ക് ഊരുവിലക്ക്

വയനാട്: പ്രണയ വിവാഹിതരായ വയനാട് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായാംഗങ്ങളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്ക് കഴിഞ്ഞ നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് വഴി സുകന്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍നടപടി സ്വീകരിക്കാന്‍ പരാതി പ്രധാന മന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *