ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതില്‍ ഇന്ത്യ പിന്നിലെന്ന് റിരപ്പോര്‍ട്ട്. വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് വിവരം പുറത്തുവന്നത്.
180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യക്ക് 136ാം സ്ഥാനം മാത്രമാണ് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഭരണകൂടത്തിന്റെ അസഹിഷ്ണുത പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ മാധ്യമ സ്വാതന്ത്യത്തെ ബാധിക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകരെ ദേശദ്രോഹികളാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതില്‍ ഇന്ത്യ പിന്നിലാകാന്‍ കാരണം.
