വീണ്ടും രാഷ്ട്രപതി സ്ഥാനത്തേക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കല്‍കൂടി മല്‍സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി പ്രണബ് മുഖര്‍ജി. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചതായാണ് സൂചന. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന് ഹമീദ് അന്‍സാരിയും സൂചന നല്‍കിയിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *