കൊലയാളികളെ തള്ളിപ്പറഞ്ഞ് സിപിഎം

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത് വെറുംപറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്ന് കോടിയേരി പറഞ്ഞു.

ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയാറാകുമോ. കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ, ഭരണപരമായ ഇടപെടലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *