അവിഹിതബന്ധം പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നാരോപിച്ച് മുപ്പത്തിമൂന്നുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം പശ വച്ച് ഒട്ടിച്ചു.വേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയതിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.ഭാര്യവീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്‌തെങ്കിലും വലിയ ശിക്ഷ നല്‍കാതെ കോടതി വിട്ടയച്ചു.
ഭാര്യ അവിഹിതബന്ധത്തിന് തുനിയുമോ എന്ന ഭയമാണ് ഈ പ്രവര്‍ത്തിക്ക് കാരണമെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു.ഇതിനു കാരണമായി പറഞ്ഞതാകട്ടെ ഫേസ്ബുക്ക് ഉപയോഗവും ലൈക്കും ഫോട്ടോ പോസ്റ്റു ചെയ്തതും.12 വയസുളള കസിന്റെ ഫോേേട്ടാ ലൈക്ക് ചെയ്തതാണ് ഒരു കാരണം.പര്‍ദ്ധയണിഞ്ഞെടുത്ത സെല്‍ഫിയില്‍ കണങ്കാലു കണ്ടതാണ് മറ്റൊരു കാരണം.എന്തായാലും യുവാവിന്റെ വാദം കോടതി അംഗീകരിച്ചു.
ഈ പറയുന്ന കാരണങ്ങളാല്‍ ഭാര്യ അവിഹിത ബന്ധത്തിന് ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി.എന്നാല്‍ ഈ സംശയത്തിന്റെ പേരില്‍ ലൈംഗികാവയവം പശ വച്ചൊട്ടിച്ച സംഭവം ശരിയായില്ലെന്ന് കോടതി വിലയിരുത്തി.
ദോഹ കോടതി ജഡ്ജ് മുഹമ്മദ് ബിന്‍ സാഡന്‍ ആണ് ശിക്ഷ വിധിച്ചത്.സംശയമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് ഭാര്യയ്ക്ക് 100 ചാട്ടവാറടിയും പശ ഉപയോഗിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഒട്ടിച്ചതിന് ഭര്‍ത്താവിന് വെറും 40 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.ഇനി ഭാര്യയുടെ മേല്‍ പശ ഉപയോഗിക്കരുതെന്ന താക്കീതും ഭര്‍ത്താവിന് കോടതി നല്‍കി.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും പ്രചാരണമുണ്ട്.ചില വെബ്‌സൈറ്റുകളാണ് വാര്‍ത്ത തെറ്റാണെന്ന് അവകാശപ്പെട്ടത്.
