പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ബിജെപി കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജുവിന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബയോഗങ്ങളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളാണ് കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *