ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം

കൊല്‍ക്കത്ത: ബംഗാളില്‍ ഏഴു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. ഏഴില്‍ നാലു നഗരസഭകളിലും തൃണമൂല്‍ ആധികാരിക വിജയം നേടി.

ഡാര്‍ജലിങ് പര്‍വതമേഖലയിലെ മൂന്ന് കോര്‍പ്പറേഷനുകളില്‍ ഗൂര്‍ഖാ ജനശക്തി മോര്‍ച്ച (ജി.ജെ.എം)ബിജെപി സഖ്യം വിജയിച്ചു. പുതുതായി രൂപീകരിച്ച മിറിക് നഗരസഭയില്‍ തൃണമൂലാണ് വിജയിച്ചത്.

പരമ്ബരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ജ് നഗരസഭകളും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കൊല്‍ക്കത്തയിലെ പുജാലിയാണ് തൃണമൂല്‍ വിജയിച്ച മറ്റൊരു നഗരസഭ.

കോണ്‍ഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതു പക്ഷത്തിന് നാമമാത്രമായ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വന്‍ തോതിലുള്ള അക്രമവും ബുത്ത് പിടുത്തവും നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *