തൃശൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം എം.എല്‍.എ പങ്കെടുത്തത് വിവാദമാകുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണനാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്.
കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ പോരിനിടെ സി.പി.എം ശാഖയില്‍ പങ്കെടുത്തത് വിവദമായിരിക്കുകയാണ്. എന്നാല്‍ ആര്‍.എസ്.എസിന്റെ പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് അരുണന്‍ നല്‍കുന്ന വിശദീകരണം. സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സ്ഥലത്തെ എം.എല്‍.എ എന്ന നിലയിലാണ് അരുണനെ ക്ഷണിച്ചത് എന്നാണ് ആര്‍.എസ്.എസ് നല്‍കുന്ന വിശദീകരണം.
