ജില്ലാതല പരിസ്ഥിതി ദിനാചരണം പിവി അന്‍വര്‍ എംഎല്‍എ നിര്‍വഹിക്കും

വഴിക്കടവ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ആന്‍ഡ് യൂത്ത് കേന്ദ്രവും ചേര്‍ന്ന് നടത്തുന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം മണിമൂളി ക്രൈസ്റ്റിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ അഞ്ചിന് കാലത്ത് 11 നടക്കും.

 

 

ശ്രീ പി. വി. അന്‍വര്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം പാലോളി ഷെരീഫ്, വഴിക്കടവ് പഞ്ചായത്ത് അധ്യക്ഷന്‍ എ. സുകു, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുന്നു. മുഴുവന്‍ പരിസ്ഥിതി സ്‌നേഹികളെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ക്ലബ്ബ് പ്രതിനിധികളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി യൂത്ത് കോര്‍ഡിനേറ്റര്‍ ഇബ്രാഹിം മണിമൂളി, വഴിക്കടവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *