കോഴിക്കോട്: മതം വിശ്വാസവുമായി ബന്ധപ്പെട്ടതെങ്കില്‍ ജാതി സാമൂഹിക യാഥാര്‍ഥ്യമാണെന്നും ജാതിയില്ലാതെ ജീവിക്കുക എന്നത് ഇന്ന് ചുരുങ്ങിയ ചിലയാളുകള്‍ മാത്രം പുലര്‍ത്തി പോരുന്ന വിശേഷാധികാരമെന്നും വിടി ബല്‍റാം എം എല്‍ എ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ജാതീയ സമൂഹത്തില്‍ നടത്തുന്ന പുരോഗമനപരമല്ലാത്ത നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ട് രൂപേഷ് കുമാര്‍ എന്നയാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് വിടി ബല്‍റാം എം എല്‍ എ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
തനിക്കെതിരെ നടത്തിയ വിമര്‍ശനത്തെ ആദരവോടു കൂടി തന്നെ എടുത്ത് ഷെയര്‍ ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വിടി ബലറാം ഫെയ്സ്ബുക്കില്‍ തന്റെ നിലപാട് പോസ്റ്റ് ചെയ്തത്.
കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ജാതിയില്ലാതെ ചേര്‍ത്ത് എംബി രാജേഷ് എംപിയും വിടി ബല്‍റാം എംഎല്‍എയും വാര്‍ത്തകളില്‍ ഇടം നേടിയതിനെ തുടര്‍ന്നാണ് രൂപേഷ് എന്നയാള്‍ പാര്‍ട്ടികളുടെ ജാതി വിഷയത്തിലെ ഇരട്ടത്താപ്പ് നിലപാടുകളെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റാണ് എം എല്‍ എ ഷെയര്‍ ചെയ്തത്.
