മലപ്പുറം: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കൊണ്ടോട്ടി, ഏറനാട് എന്നീ താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്കുന്നു.
പലിശ നിരക്ക് 6%. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നഗര പ്രദേശങ്ങളില്‍ 120000/ രൂപയില്‍ താഴെയും ഗ്രാമ പ്രദേശങ്ങളില്‍ 98000/ രൂപയില്‍ താഴെയും ആയിരിക്കണം.
വായ്പക്കു മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‌കേണ്ടതാണ്.
നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. അപേക്ഷാ ഫോറം എല്ലാ പ്രവര്‍ത്തി ദിവസവും വൈകുന്നേരം മൂന്നു മണി വരെ മലപ്പുറം മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734115 പൊന്നാനി, തിരൂര്‍,വണ്ടൂര്‍ എന്നീ താലൂക്കുകളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക്തല ഓഫീസില്‍ നിന്നും വായ്പ ലഭിക്കും web : ksbcdc.com
