ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉത്തരവിന് സ്‌റ്റേ

കൊച്ചി : ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചുപൂട്ടാനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് സ് റ്റേ ചെയ്തു. അടച്ചുപൂട്ടാനുള്ള ഉത്തരവു റദ്ദാക്കാന്‍ ടൈറ്റാനിയം കമ്പനിയും ജീവനക്കാരുടെ സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്.

70 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ് കര്‍ഷിച്ച വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇതു കണക്കിലെടുക്കാതെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടച്ചുപൂട്ടല്‍ ഉത്തരവു നല്‍കിയതെന്നും ഹര്‍ജയില്‍ പറയുന്നു. ടൈറ്റാനിയത്തിലെ മലിനജല സംസ് കരണത്തിനായി നടപടിയെടുത്തതു വിലയിരുത്താതെയാണ് അടച്ചുപൂട്ടല്‍ ഉത്തരവു നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ഇതു കണക്കിലെടുത്ത ഹൈക്കോടതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി സത്യവാങ് മൂലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബംഗളുരു റീജിയണല്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടല്‍ ഉത്തരവു നല്‍കിയത്. മാലിന്യ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതു വരെ അടച്ചിടാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

കടലിലേക്ക് മലിനജലം ഒഴുക്കരുത് , മാലിന്യ സംസ് കരണ പ്ലാന്റ് സ്ഥാപിക്കണം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ജല നിയമം, വായു നിയമം, അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടം എന്നിവയനുസരിച്ചുള്ള അനുമതി നേടണം., സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ് കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥയനുസരിച്ച് മലിനജലം പരമാവധി പുന:ര്‍ ഉപയോഗിക്കണം., അപകടകരമായ രാസമാലിന്യം ശേഖരിക്കാന്‍ ഷെഡും സംവിധാനങ്ങളും വേണം, കടല്‍ത്തീരത്ത് നിക്ഷേപിച്ചിട്ടുള്ള രാസമാലിന്യങ്ങളടങ്ങിയ മണ്ണ് നീക്കം ചെയ്യണം. എന്നിവയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *