ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍

ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി തൃപ്തി ഭട്ട് എ.എന്‍.ഐയോട് പറഞ്ഞു.

ഇന്ത്യചൈന അതിര്‍ത്തിക്കടുത്ത് ചമോലി ജില്ലയില്‍ ഇന്ത്യയുടെ വ്യോമപരിധിക്കുള്ളിലാണ് ഹെലിക്കോപ്റ്റര്‍ പറന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വമാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *