മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അമിത് ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിെന്റ നേതൃത്വത്തില്‍ കൂട്ടായ്മ രംഗത്ത് വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു. മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാ സര്‍ക്കാറിെന്റ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ഇതിനെതിരെ ശക്തമായ സന്ദേശവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പാതയോര പദവി നഷ്ടപ്പെട്ട രണ്ട് റോഡുകള്‍ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ലീഗിന് വിയോജിപ്പാണെന്ന് തെളിയിക്കുന്നതാണ് മജീദിന്റെ പ്രസ്താവന.
