ഗോവധത്തിന് ഗുജറാത്തില്‍ ഇനി ജീവപര്യന്തം ശിക്ഷ

ഗാന്ധിനഗര്‍: കന്നുകാലികളെ കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ‘ദ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ (ദേഭഗതി) ബില്‍ 2017 മാര്‍ച്ചില്‍ നിയമസഭയില്‍ പാസാക്കിയിരുന്നു. ഇത് പിന്നീട് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

 

നിലവില്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെ ഗോവധത്തിന് നല്‍കിയിരുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ നല്‍കണമെന്നും കശാപ്പ് നടത്തിയാല്‍ ജയില്‍വാസത്തിനൊപ്പം ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം പിഴ ചുമത്തണമെന്നുമായിരുന്നു വ്യവസ്ഥ. അത് മാറ്റിയാണ് ജീവപര്യന്തം ഉറപ്പാക്കുന്നത്. ഗോവധത്തിനെതിരെ വാദിക്കുന്നവരെയും പ്രതീപ്പെടുത്തുന്നതിനൊപ്പം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടിന്റെ ഏകീകരണവും പുതിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നു വേണം കരുതാന്‍.

 
കശാപ്പിനു വേണ്ടിയുള്ള അനധികൃത കന്നുകാലി കടത്തിനും ശിക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയുള്ള തടവുശിക്ഷ ഏഴുമുതല്‍ 10 വര്‍ഷം വരെയായി ഉയര്‍ത്തുകയും പിഴത്തുക അന്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. കന്നുകാലി കടത്ത് നടത്തുള്ള വാഹനങ്ങള്‍ കണ്ടുകെട്ടാനും പോലീസിന് അധികാരം നല്‍കുന്നുണ്ട്. രാത്രികാലങ്ങളില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് കര്‍ശനമായി തടയുന്നു.

 

നിയമം നിര്‍മ്മിക്കുക മാത്രമല്ല, അത് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ഇനി മുതല്‍ ലഭിക്കും. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഒരു അനാസ്ഥയിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

‘പശുക്കളെ കൊല്ലുന്നത്, ഒരു ഹിന്ദുവെന്ന നിലയില്‍ തനിക്ക ഏറെ വേദനയുണ്ടക്കുന്നു. രാജ്യത്തിന്റെ വികാരം ശരിക്കും പ്രകടമാക്കുന്നതാണ് പുതിയ നിയമം. നമ്മുടെ മതവും സംസ്‌കാരവും സാന്പത്തിക വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതാണ് പുതിയ വിജ്ഞാപനമെന്നും’ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *